കേരളം

പുതിയ അഭിഭാഷകനെ വെച്ച് വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും, ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പുതിയ അഭിഭാഷകനെ വെച്ച് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദിലീപ്. പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ദിലീപ് അടുത്ത ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഢന കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടല്ല സുപ്രീംകോടതി സ്വീകരിക്കുന്നതെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയെ തന്നെ ജാമ്യത്തിനായി സമീപിക്കാനുള്ള ദിലീപിന്റേയും കൂട്ടരുടേയും നീക്കം. ജാമ്യഹര്‍ജി പരിഗണിക്കവെ പ്രതിഭാഗത്തിനെതിരെ മജിസ്‌ട്രേറ്റ് കോടതിയും, ഹൈക്കോടതിയും നടത്തിയ നിരീക്ഷണങ്ങളും സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല, നടിയെ ആക്രമിക്കുന്നതില്‍ ദിലീപിന്റെ പങ്കാളിയായ അപ്പുണ്ണി ഒളിവിലാണ് എന്നീ വാദങ്ങളായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. 

എന്നാല്‍ ഈ രണ്ട് വാദങ്ങളും ഇപ്പോള്‍ അപ്രസക്തമായി കഴിഞ്ഞു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും, രാജു ജോസഫും അന്വേഷണ സംഘത്തിന് മുന്നില്‍ കുറ്റസമ്മത മൊഴി നല്‍കി കഴിഞ്ഞു. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ