കേരളം

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍: പൊലീസ് അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട് പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. കുപ്പു ദേവരാജന്റെയും അജിതയുടെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകളാണ് ഇവിടെ പതിച്ചിരിക്കുന്നത്. വരാന്തയില്‍ ലഘുലേഖയും വിതറിയിട്ടുണ്ട്. രക്തസാക്ഷി പതിപ്പെന്ന രീതിയിലാണ് ഈ ലഘുലേഖ ഇറക്കിയിട്ടുള്ളത്.

പ്രദേശത്തെ ഒരു കലുങ്കില്‍ ബാനറുകളും കെട്ടിയിട്ടുണ്ടായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇവലയെല്ലാം നീക്കം ചെയ്യുകയായിരുന്നു. കുപ്പുദേവരാജ്, അജിത യെല്ലപ്പ, കൃഷ്ണ സിനിക്ക്, സിനോജ് എന്നിവരെ പശ്ചിമഘട്ട രക്തസാക്ഷികളായാണ് ലഘുലേഖയില്‍ ചിത്രീകരിച്ചിട്ടുള്ളത്. പുത്തന്‍ ജനാധിപത്യ വിപ്ലവ പൂര്‍ത്തീകരണത്തിന് ജനകീയ യുദ്ധപാതയില്‍ അണിനിരക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളായിരുന്നു വയനാട്ടില്‍ കാണപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു