കേരളം

സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരി 23 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങള്‍ സപ്തംബര്‍ 15ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് അവസാനിക്കും. ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 15മുതല്‍ നവംബര്‍ 15ന് അവസാനിക്കും. ഏരിയാ സമ്മേളനങ്ങള്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15ന് ്അവസാനിപ്പിക്കാനാണ് തീരുമാനം. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 26ന് ആരംഭിക്കും. തൃശൂര്‍ വയനാട് സമ്മേളനങ്ങളാണ് ആദ്യം നടക്കുക. ജനുവരി 11 ഓടെ ജില്ലാ സമ്മേളനങ്ങള്‍ അവസാനിക്കും. കണ്ണൂര്‍ ജില്ലാ സമ്മേളനമാണ് അവസാനം നടക്കുക
തൃശൂര്‍, വയനാട്: ഡിസംബര്‍ 26,27,28
കാസര്‍ഗോഡ്,പത്തനംതിട്ട: ഡിസംബര്‍ 29,30,31
കോഴിക്കോട്, കോട്ടയം: ജനുവരി 2,3,4
കൊല്ലം, മലപ്പുറം: ജനുവരി 5,6,7
ഇടുക്കി, പാലക്കാട്: ജനുവരി 8,9,10
തിരുവനന്തപുരം, ആലപ്പുഴ: ജനുവരി 13,14,15
എറണാകുളം: ജനുവരി 16,17,18
കണ്ണൂര്‍: ജനുവരി 19,20,21.
ബ്രാഞ്ച് സമ്മേളനങ്ങള്‍ ഒരു ദിവസവും ലോക്കല്‍ സമ്മേളനങ്ങള്‍ രണ്ടുദിവസങ്ങളിലുമായി നടത്തും. ലോക്കല്‍സമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ഏരിയാ സമ്മേളനങ്ങളിലും റെഡ് വളണ്ടിയര്‍ മാര്‍ച്ച്, എക്‌സിബിഷന്‍, സെമിനാറുകള്‍, പൊതു  സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. മൂന്ന് തവണ സെക്രട്ടറിമാരായുള്ളവരെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റും. 19 അംഗ ഏരിയാ ക്മ്മറ്റി ജില്ലാകമ്മറ്റിയുടെ അനുമതിയോടെ 21്ആക്കും. സാമൂഹിക ഘടന നിലനില്‍ക്കുന്ന രീതിയിലായിരിക്കണം കമ്മറ്റികള്‍ രൂപികരിക്കേണ്ടത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന രീതിയിലാവണം കമ്മറ്റികളെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും