കേരളം

കേസില്‍ ദിലീപിനെ പെടുത്തിയതായിക്കൂടേ? തനിക്കു സംശയമുണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പെടുത്തിയതാണോയെന്നു തനിക്കു സംശയമുണ്ടെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനും തമ്മില്‍ ഇഷ്ടത്തിലല്ലെന്ന് കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം. നടന്‍ അയാളുടെ സിനിമകളില്‍നിന്ന് നടിയെ മാറ്റിനിര്‍ത്തിയിരുന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തി, നടന്റെ പേര് ഇതില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേയെന്ന് തനിക്കു സംശയമുണ്ടെന്ന് അടൂര്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലാണ് അടൂരിന്റെ പരാമര്‍ശം.

ഇതൊന്നും ആരും പറയുന്നില്ല. എല്ലാവര്‍ക്കും ഇത് ഈ നടന്‍ ചെയ്യിച്ചതാണെന്നു വരുത്തണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ഈ നടനെപ്പറ്റി എഴുതുന്നത്. കൊച്ചിയില്‍ വച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ അറിയുന്നിടത്തോളം അയാള്‍ അധോലോക നായകനോ കുറ്റവാളിയോ ചീത്ത പ്രവണതക്കാരനോ അല്ലെന്നാണു പറഞ്ഞത്. നിങ്ങളെല്ലാവരും കൂടി എന്തിനാ അയ്ാളെ ഇങ്ങനെയാക്കുന്നത് എന്നും ചോദിച്ചു. പറഞ്ഞു പറഞ്ഞ് ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോവുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. അവരെന്തറിഞ്ഞിട്ടാണ്. ജനത്തെ ചാര്‍ജ് ചെയ്തു നിറുത്തിയിരിക്കുകയാണ്. അതു കോടതിയെപ്പോലും സ്വാധീനിക്കും. അതു തെറ്റാണ്. ഒരാള്‍ക്കു നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേ? അതു നിഷേധിക്കാന്‍ നമ്മള്‍ ആരാണ്? ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.

കൈയേറ്റവും പീഡനവും സിനിമയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളതാണ്. ഗ്ലാമര്‍ കാരണം സിനിമാ മേഖല കൂടുതല്‍ പ്രൊജക്ട് ചെയ്യപ്പെടുകയാണെന്ന് അടൂര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്