കേരളം

പിരിവ് നല്‍കാത്തതിന് കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധഭീഷണി; പാര്‍ട്ടിയുടെ അറിവോടെയല്ല പിരിവെന്ന് എം.ടി.രമേശ്

സമകാലിക മലയാളം ഡെസ്ക്

ചവറ: പിരിവ് നല്‍കാത്തതിന് കൊല്ലം ചവറയില്‍ കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധഭീഷണി. 5000 രൂപ സംഭവാന കൊടുക്കാന്‍ വിസമ്മതിച്ചതിനാണ് വധഭീഷണി. ബിജെപിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ സുഭാഷാണ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയത്.

3000 രൂപ കച്ചവടക്കാരന്‍ പിരിവ് നല്‍കാന്‍ തയ്യാറായിട്ടും അവരത് സ്വീകരിച്ചില്ല. 5000 രൂപ തികച്ച് പിരിവ് നല്‍കണമെന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. ചവറയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരുന്ന മനോജ് എന്നയാളെയാണ് ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാന്‍ സാധിക്കില്ലെന്ന് മനോജ് പറയുകയായിരുന്നു. 
ജൂലൈ 28ന് ആയിരുന്നു സംഭവം. 5000 രൂപ സംഭാവന കൊടുക്കാതിരുന്നതോടെ സുഭാഷ് മനോജിനെ ഫോണില്‍ വിളിക്കുകയും,വധഭീഷണി മുഴക്കുകയുമായിരുന്നു.

ഈ വര്‍ഷം തന്നെ ഇത് എട്ടാം തവണയാണ് ബിജെപി നേതാക്കള്‍ക്ക് ഈ കച്ചവടക്കാരന്‍ സംഭാവന നല്‍കുന്നത്. സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയുടെ ജില്ലാ നേതൃത്വം കച്ചവടക്കാരന്റെ അടുത്ത് ഒത്തുതീര്‍പ്പിനുമെത്തി.

എന്നാല്‍ പാര്‍ട്ടിയുടെ അറിവോടെയല്ല ഈ സംഭാവന പിരിക്കലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ പ്രതികരണം. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കും. കച്ചവടക്കാരന്‍ പൊലീസില്‍ പരാതി നല്‍കണമെന്നും എം.ടി.രമേശ് പറഞ്ഞു. ഈ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് ബിജെപിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!