കേരളം

രാജ്യത്തെ മികച്ച ക്രമസമാധാനപാലനം കേരളത്തിലെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഇന്ത്യയില്‍ എറ്റവും മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇവിടെ എല്ലാം കുഴപ്പമാണെന്ന് പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു. പൊലീസ് ആസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കേരളത്തിലെ ക്രമസമാധാനനിലയില്‍ അസഹിഷ്ണുതപൂണ്ട വര്‍ഗീയ ശക്തികളാണ് ആക്രമത്തിലേക്ക് നയിക്കുന്നത്. സംസ്ഥാന ഭരണത്തെ തന്നെ ഭയപ്പെടുത്താനാകുമോയെന്നാണ് മറ്റൊരുകൂട്ടരുടെ ശ്രമം. നാടിന്റെ നന്മയ്ക്ക് പകരം നാടിനെ കലുഷിതമാക്കാനാണ് ശ്രമം. ഇതിന് ആരെയും അനുവദിക്കില്ല. അതേസമയം പൊലീസ് ആരെയും സദാചാരം പഠിപ്പിക്കാന്‍ മുതിരേണ്ടതുമില്ല. 

സ്ത്രീകള്‍, ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പൊലീസ് മൂന്നാം മുറ അവസാനിപ്പിക്കണം. പൊലീസിലെ അഴിമതിക്കെതിരെയും മൂന്നാംമുറക്കാര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. പൊലീസ് പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന നില ഒഴിവാക്കുമെന്നും എല്ലാ ജയിലുകളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നടപ്പാക്കുമെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''