കേരളം

രാഷ്ട്രപതിഭരണം എന്ന ഉമ്മക്കി കാണിച്ച് കേരളത്തിലുള്ളവരെ പേടിപ്പിക്കണ്ട: കാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രപതി ഭരണം എന്ന ഉമ്മാക്കി കാണിച്ച് കേരളത്തിലെ ജനങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ടന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണം. ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തി തീര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും കാനം ആരോപിച്ചു.

ആര്‍എസ്എസിന്റെ ഇത്തരം ശ്രമങ്ങളൊന്നും കേരളത്തില്‍ ചിലവാകില്ല. ആര്‍എസ്എസ് മേധാവിയടക്കമുള്ളവര്‍ കേരളത്തിലേക്ക് വന്നാലും ആരും തടയാനും പോകില്ല. ഇവിടെ ജനാധിപത്യ ലംഘനം നടത്തുന്നത് ആര്‍എസ്എസ് ആണെന്നും കാനം പറഞ്ഞു. 

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയാണ് പറഞ്ഞത്. ഇതിനെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ