കേരളം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ രഹസ്യമായി മന്ത്രിയെത്തി; പൊലീസ് അറിഞ്ഞത് മന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചതായി സൂചന. ഗണ്‍മാന്‍ മാത്രമായിട്ടാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി സ്ഥലത്തെത്തിയത്. 

മന്ത്രി മടങ്ങിയതിന് ശേഷം വളരെ വൈകി മാത്രമാണ് പൊലീസ് ഇക്കാര്യമറിഞ്ഞത്. ഇവിടെ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സിപിഎം നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനെ രഹസ്യാന്വേഷണ വിഭാഗം എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് മന്ത്രിയെത്തിയത്. 

അരമണിക്കൂറോളം മന്ത്രി രാജേഷിന്റെ വീട്ടില്‍ ചെലവഴിച്ചു. രാജേഷിന്റെ ഭാര്യയോടും, അച്ഛനോടും സംസാരിച്ച കടകംപള്ളി സുരേന്ദ്രന്‍, ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതിന് ശേഷം വീണ്ടും എത്താമെന്നും, വേണ്ട കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും അറിയിച്ചതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ