കേരളം

മഅ്ദനി കേരളത്തില്‍; കേരള സര്‍ക്കാരിനും പ്രതിപക്ഷത്തിനും നന്ദിയെന്ന് മഅ്ദനി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി. സുപ്രീംകോടതി അനുവദിച്ച ജാമ്യത്തെത്തുടര്‍ന്നാണ് ബംഗലൂരുവില്‍ നിന്ന് മഅ്ദനി നാട്ടിലെത്തിയത്. 3.25ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം പ്രത്യേക വാഹനത്തില്‍ അന്‍വാര്‍ശേരിയിലേക്ക് പോയി. 9നാണ് തലശ്ശേരിയില്‍ മഅ്ദനിയുടെ മകന്റെ വിവാഹം. 

വിചാരണത്തടവുകാരുടെ സുരക്ഷാചെലവ് സംബന്ധിച്ച് സുപ്രിംകോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് നെടുമ്പാശ്ശേരിയില്‍ വെച്ച് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്തു നിന്ന് ഇടപെട്ട കേരളത്തിലെ സര്‍ക്കാരിനും പ്രതിപക്ഷത്തിനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ജാമ്യം തീരുന്ന 19 ന് കേരളത്തില്‍ നിന്ന് പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.ധാരാളം പിഡിപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന്‍ മഅ്ദനിയെ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍