കേരളം

എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചത് ഈ കാരണങ്ങളാല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ എം വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി തള്ളി. പ്രധാനമായും നാല് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ വിന്‍സന്റ് എംഎല്‍എ റിമാന്‍ഡില്‍ തുടരും.

ഒരു എംഎല്‍എക്കെതിരെ ഇത്തരത്തില്‍ ഒരു പരാതി ഉന്നയിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. എംഎല്‍എയുടെ അനുയായികള്‍ പരാതിക്കാരിയെ ആക്രമിച്ചത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് അട്ടിമറിക്കുമെന്നും പരാതിക്കാരിയെ ഭീഷണിപ്പെടുത്തുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം തള്ളാനാവില്ല എന്നീ കാര്യങ്ങളാണ് കോടതി ഉന്നയിച്ചത്.

പരാതി നല്‍കിയ സ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തതും ജാമ്യം നിരസിക്കാനുള്ള കാരണമായി കോടതി ചൂണ്ടിക്കാട്ടി. ജില്ലാക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ വിന്‍സെന്റ് ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

ജൂലൈ 22 നാണ് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായത്. തുടര്‍ന്ന് 26 ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അത് തള്ളി. തുടര്‍ന്നായിരുന്നു സെഷന്‍സ് കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു