കേരളം

ചെയ്തത് ക്രൂരത; മുരുകന്റെ കുടുംബത്തോട് കേരളം മാപ്പു പറയുന്നു: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പെട്ട് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് കേരളം മാപ്പു പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണ് ഇതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുരുകനെ എത്തിച്ച അഞ്ചു ആശുപത്രികളില്‍നിന്നും ചികിത്സ കിട്ടാതിരുന്നത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ നിര്‍മാണം ആവശ്യമെങ്കില്‍ അതിനു നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

മുരുകന് ചികിത്സ നിഷേധിച്ച ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കിക്കൊണ്ട് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോക്കു നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്