കേരളം

അതിരപ്പിള്ളിയില്‍ താനും ഉമ്മന്‍ ചാണ്ടിയും പറഞ്ഞത് ഒന്നുതന്നെയെന്ന് ചെന്നിത്തല; പ്രതിപക്ഷത്തെ ചാരി വിഎസ് പിണറായിയെ അടിക്കേണ്ട

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് താനും, ഉമ്മന്‍ ചാണ്ടിയും പറഞ്ഞത് ഒന്നു തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞങ്ങളുടെ പ്രസ്താവനകളില്‍ വ്യത്യസ്തമായി ഒന്നുമില്ല. അതിരപ്പിള്ളി പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. 

അതിരപ്പിള്ളിയെ സംബന്ധിച്ച് പഠിച്ച് യുഡിഎഫിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് നിലപാടെടുത്തത്. ഇത് സംബന്ധിച്ച് യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെയാണ് ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചതെന്നും ചെന്നിത്തല പറഞ്ഞു. 

അതിനിടെ അതിരപ്പിള്ളി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാടെടുത്ത വി.എസ്.അച്യുതാനന്ദനെ ചെന്നിത്തല പരിഹസിച്ചു. പ്രതിപക്ഷത്തെ ചാരി പിണറായിയെ അടിക്കാനാണ് വിഎസ് ശ്രമിക്കുന്നത്. അത് വേണ്ട. നേരെ പ്രതികരിക്കാനുള്ള ധൈര്യം വിഎസ് കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു