കേരളം

മുരുകന് ചികിത്സ നിഷേധിച്ച സംഭവം; ആശുപത്രികളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന്‌ പ്രാഥമിക നിഗമനം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റ് ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി. ആശുപത്രികളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്രൈംബ്രാഞ്ച് എസിപി എ. അശോകന്‍ പറഞ്ഞു. 

വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന് ചികിത്സ നിഷേധിച്ച ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചു. ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും, കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും അറസ്‌റ്റെന്നും എസിപി പറഞ്ഞു. 

ഇതുകൂടാതെ കൊല്ലത്തെ സ്വകാര്യ ആശുപത്രികളില്‍ വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലും പരിശോധന നടന്നിരുന്നു. കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു