കേരളം

വിനായകന്റെ കുടുംബം രഹസ്യ മൊഴി നല്‍കി; ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ മാതാപിതാക്കള്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കി. തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്. 

ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് രഹസ്യ മൊഴി നല്‍കിയത്. വിനാകന്റെ അച്ഛന്‍ കൃഷ്ണന്‍ കുട്ടി, വിനായകന് ഒപ്പം കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരത്ത്, മറ്റൊരു സുഹൃത്ത് വൈഷ്ണവ്, വിനായകന്റെ അച്ഛനൊപ്പം പവറട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയ അയല്‍വാസി എന്നിവരാണ്് മജിസ്‌ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കിയത്. 

ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് വിനായകന്റെ അച്ഛന്‍ പറഞ്ഞു. അതിനിടെ ക്രൈംബ്രാഞ്ച് മേധാവി എ.ഹേമചന്ദ്രന്‍ വിനായകന്റെ വീട് സന്ദര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു