കേരളം

അപ്പുണ്ണി ആശ്വസിക്കേണ്ട; ഫോണ്‍ നശിപ്പിച്ചുവെന്ന മൊഴി കണക്കിലെടുക്കുന്നില്ലെന്നും പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. അപ്പുണ്ണിക്കെതിരായ അന്വേഷണം തുടരുകയാണ്. അപ്പുണ്ണിയുടെ മൊഴി പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട്‌ പള്‍സര്‍ സുനിയില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ആരായുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഇതുകൂടാതെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പറയുന്ന ഫോണ്‍ നശിപ്പിച്ചുവെന്ന അഭിഭാഷകരുടെ മൊഴി വിശ്വസിക്കുന്നില്ലെന്നും അന്വേഷണ സംഘം. അഭിഭാഷകരുടെ മൊഴി വിശ്വസനീയമല്ല. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ പൊലീസ് കോടതിയെ അറിയിക്കും. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരിക്കും പൊലീസ് സത്യവാങ്മൂലം സമര്‍പ്പിക്കുക.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ എല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്ത് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും, മൊബൈല്‍ നശിപ്പിച്ചെന്നായിരുന്നു ഇയാളുടെ നിലപാട്. 

ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന അഭിഭാഷകരുടെ മൊഴി, അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി എന്നീ കാര്യങ്ങളും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പ്രതിരോധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി