കേരളം

മോഹന്‍ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍ നിയമലംഘനം; നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നിയമം ലംഘിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാകയുയര്‍ത്തിയതിനെതിരെ കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. പാലക്കാട് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയാണ് പൊലീസന് നിര്‍ദേശം നല്‍കിയത്. കര്‍ണകിയമ്മന്‍ സ്‌കൂള്‍ ചട്ടലംഘനം നടത്തിയെന്നും സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കും.സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദേശീയ പതാകയുടെ ചട്ടങ്ങളില്‍ ലംഘനമുണ്ടായെന്ന് തഹസില്‍ദാറും അറിയിച്ചിട്ടുണ്ട്

സംഘടനാ നേതാക്കള്‍ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തരുത് എന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം മറികടന്നാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. ഇന്ന് രാവിലെ 9മണിയോടെയായിരുന്നു സംഭവം. വെളുപ്പിന് 1മണിക്കായിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സംഘടനാ നേതാക്കള്‍ പതാക ഉയര്‍ത്തരുത് എന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു ജില്ലാ കലക്ടര്‍ സ്‌കൂളിന് മോഹന്‍ ഭാഗവതിനെ പുതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് നിര്ഡദേശം നല്‍കിയത്. എന്നാല്‍ ഇത് ചെവികൊള്ളാന്‍ ആര്‍എസ്എസ് അനുഭാവികളായ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറായില്ല. തീരുമാനിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്‍എസ്എസ് മേധാവി തന്നെ പതാക ഉയര്‍ത്തുമെന്നും ബിജെപി പറഞ്ഞിരുന്നു.

ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ദേശീയ ഗാനത്തിന് പകരം വന്ദേമാതരമാണ് ആലപിച്ചത്. സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സ്‌കൂള്‍ മാനെജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു. ജില്ലാ കലക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെസമയം വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍