കേരളം

മാഡം ആര്?  പള്‍സര്‍ സുനിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ മാഡം ആരെന്ന് പള്‍സര്‍ സുനി ഇന്ന് വെളിപ്പെടുത്തിയേക്കും. മാഡവും സംഭവത്തിന് പിന്നിലെ മുഖ്യ സൂത്രധാരനും ആരെന്നു ദിലീപ് വെളിപ്പെടുത്തിയില്ലെങ്കില്‍ ആഗ്‌സ്ത് 16ന അത് ചെയ്യുമെന്ന് പള്‍സര്‍ സുനി പറഞ്ഞ ദിവസം ഇന്നാണ്. നാളെ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ സുനിയുടെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാകുമെന്നാണ് കണക്കൂകൂട്ടല്‍. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാകും സുനിയുടെ വെളിപ്പെടുത്തലുകള്‍. വെളിപ്പെടുത്തലുകളെ പുതിയ സാഹചര്യത്തില്‍ പൊലീസ് തടയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സിനിമാ മേഖലയിലെ മറ്റുപല   പ്രമുഖരുടെയും പേരുകളും ഇത് സംബന്ധിച്ച് പുറത്തുവരുന്നുണ്ട്. ചോദ്യം ചെയ്യലില്‍ 
നടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ സിദ്ദിഖിന് പ്രധാന പങ്കുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ പൊലീസ് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്നും  ജയിലില്‍ കിടക്കുന്ന വി ഐ പിക്ക് കാര്യങ്ങള്‍ എല്ലാം അറിയാമെന്നും സുനി പറഞ്ഞിരുന്നു.  ഗൂഢാലോചനയില്‍ സിദ്ദിഖ് നേരിട്ടു പങ്കെടുത്തതായും സംഭവം സംബന്ധിച്ച് മാഡത്തിന് എല്ലാ വിവരങ്ങളും അറിയാമായിരുന്നെന്നും സുനി പൊലീസിനോട് പറഞ്ഞതായി സുനിയെ ജയിലില്‍ സന്ദര്‍ശിച്ച അഭിഭാഷകരില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ മറ്റാരെങ്കിലും ഉണ്ടാകുമോയെന്നും ആശങ്കയും ചിലര്‍ക്കുണ്ട്. 

മുഖ്യപ്രതി സുനില്‍ കുമാറിനെ ഇന്ന് രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും. 2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലും സുനില്‍ കുമാറിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും . എറണാകുളം എസിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം