കേരളം

മോഹന്‍ ഭഗവതിനെതിരേ നടപടിക്കു ഉത്തരവിട്ട പാലക്കാട് കലക്ടര്‍ കടക്കു പുറത്ത്; കൂറ് നിസംശയം പ്രഖ്യാപിച്ച പിണറായി വിജയന്‍ജിക്ക് അഭിവാദ്യങ്ങള്‍: വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജില്ലാഭരണകൂടത്തിന്റെ വിലക്കു മറികടന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പാലക്കാടുള്ള ഐഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ചു തൃത്താല എംഎല്‍എ വിടി ബല്‍റാം. 
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ എന്നു മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി പോസ്റ്റിട്ടു. 

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി.
വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതിശക്തമായ നടപടി സ്വീകരിച്ച് തന്റെ കൂറ് നിസ്സംശയം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് അഭിവാദ്യങ്ങള്‍. ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ.

#ഇരട്ടസംഘന്‍
#സര്‍ക്കാര്‍_ആര്‍എസ്എസിന്_ഒപ്പമുണ്ട്
#പാലക്കാട്_കളക്റ്റര്‍_കടക്ക്പുറത്ത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്