കേരളം

നടിയെ ആക്രമിച്ച കേസ്: 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. ഗൂഢാലോചനകേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും ഡിജിപി വ്യക്തമാക്കി. എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയും ദിലിപുമായി ചേര്‍ന്ന്  വിവിധ സ്ഥലങ്ങളിലായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപ് രണ്ടാം പ്രതിയാകുമെന്നുമാണ് പൊലീസ് പറയുന്നത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കേസില്‍ 13 പ്രതികളാണ് ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം