കേരളം

റായ്പൂരില്‍ ബിജെപി നേതാവിന്റെ ഗോശാലയില്‍ പട്ടിണി കിടന്ന് ചത്തത് 200 പശുക്കള്‍

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഢില്‍ ദുര്‍ഗ് ജില്ലയിലെ റായ്പൂരില്‍ ബിജെപി നേതാവിന്റെ ഗോശാലയില്‍ ഭക്ഷണം കിട്ടാതെ ഇരുന്നൂറ് പശുക്കള്‍ ചത്തു. ബിജെപി നേതാവ് ഹരീഷ് വര്‍മയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഗോശാല നടത്തുന്നത്. 27 പശുക്കള്‍ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാല്‍ 200ല്‍ അധികം പശുക്കള്‍ ഇവിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ ചത്തതായാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്.

വിവരം പുറത്തറിയുന്നതിന് മുന്‍പ് ചാകുന്ന പശുക്കളെ കുഴിച്ചു മൂടുകയാണെന്നും ഗ്രാമവാസികള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഗോശാലയ്ക്ക് സമീപം മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടിരുന്നുവെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു. പിന്നീട് സ്ഥലം പരിശോധിച്ചപ്പോള്‍ നിരവധി കുഴികളെടുത്തതായി കണ്ടിരുന്നു. പശുക്കളുടെ ജഡങ്ങളും കണ്ടെത്തിയിരുന്നു.

സ്ഥലം സന്ദര്‍ശിച്ച മൃഗഡോക്ടര്‍മാരും പശുക്കള്‍ ചത്തത് ഭക്ഷണം ലഭിക്കാത്തതു മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 27 പശുക്കളുടെ ജഡങ്ങള്‍ പാസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധിച്ചില്ലെന്നും ദുര്‍ഗ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എംകെ ചൗള പറഞ്ഞു. 50 പശുക്കള്‍ ഗുരുതര നിലയിലാണെന്നും കൂടുതല്‍ പശുക്കള്‍ ചാകാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, പരിസരത്തെ ഒരു മതില്‍ ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്ന് ഹരീഷ് വര്‍മ പറഞ്ഞു. ഗോശാലയ്ക്കായി കെട്ടിടം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവര്‍ഷമായി പണം അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 220 പശുക്കളെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഗോശാലയില്‍ 650 പശുക്കളാണുള്ളതെന്നും പശുക്കള്‍ ചത്തതില്‍ താന്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി