കേരളം

ശ്രീനാഥിന്റെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസ് ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശ്രീനാഥ് കൈഞരമ്പ് മുറിക്കില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്. 

എന്നാല്‍ കേസില്‍ തുടരന്വേഷണത്തിനോ പുനരന്വേഷണത്തിനോ നിര്‍ദേശമൊന്നും ഇതുവരെ വന്നിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.

2010 ഏപ്രില്‍ 23 നാണു നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു നടന്‍. ഏപ്രില്‍ 22നു സെറ്റില്‍ എത്തിയപ്പോള്‍, അടുത്ത സീന്‍ 30 നേ ഉള്ളൂവെന്നു പറഞ്ഞു ചിത്രത്തിന്റെ അണിയറക്കാര്‍ ശ്രീനാഥിനെ തിരിച്ചയച്ചതായാണു മൊഴി. ഹോട്ടല്‍ മുറിയൊഴിയാനും ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനു കൃത്യസമയത്തു ശ്രീനാഥ് ചെല്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നാണു സിനിമയുടെ അണിയറക്കാര്‍ പറഞ്ഞത്.

ഹോട്ടല്‍ മുറിയിലേക്കു മടങ്ങിയ ശ്രീനാഥിനെ പിറ്റേന്നു രാവിലെയാണു മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശ്രീനാഥിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത