കേരളം

അതിരപ്പിള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ തള്ളി എ.കെ.ആന്റണി; പരിസ്ഥിതിയെ മറന്നുള്ള വികസനം വേണ്ട

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ച നിലപാടിനെ തള്ളി എ.കെ.ആന്റണി. പരിസ്ഥിതിയെ മറന്നുള്ള വികസനം വേണ്ട.

ആദിവാസികളേയും കര്‍ഷകരേയും കുടിയിറക്കിയുള്ള വികസനം വേണ്ടെന്നും ആന്റണി പറഞ്ഞു. അതിരപ്പിള്ളിയില്‍ അഭിപ്രായ സമന്വയത്തിനായി ചര്‍ച്ച വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ആന്റണി പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകില്ല. പദ്ധതി നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ആന്റണി പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ ആന്റണി വിമര്‍ശിച്ചു. തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണം. അന്വേഷണം നടത്താതെ തോമസ് ചാണ്ടിക്ക് ക്ലീന്‍ ചീട്ട് നല്‍കിയ മുഖ്യമന്ത്രിയുടെ നിലപാട് ശരിയായില്ലെന്ന് ആന്റണി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി