കേരളം

കയ്യേറ്റം ആര് നടത്തിയാലും ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി; തോമസ് ചാണ്ടിക്കും അന്‍വറിനും എതിരായ ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കയ്യേറ്റം ആര് നടത്തിയാലും ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ സംബന്ധിച്ചും, അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളിലുമാണ് റവന്യു മന്ത്രിയുടെ പ്രതികരണം.

തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. രണ്ട് പേര്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങളിലും
ഭൂമി കയ്യേറിയിട്ടുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല.

സര്‍ക്കാരിന് ഇത് സംബന്ധിച്ച മുന്‍ വിധികള്‍ ഇല്ല. ഭൂമി കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് കളക്ടര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രാഥമി റിപ്പോര്‍ട്ട് നേരത്തെ കിട്ടിയിരുന്നതായും, വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഇപ്പോള്‍ കളക്ടര്‍മാരോട്‌ നിര്‍ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ, കോഴിക്കോട് കളക്ടര്‍മാരോടാണ് റവന്യു മന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി