കേരളം

ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത മുജാഹിദ് ഗ്ലോബല്‍ ഇസ്‌ലാമിക് വിഷന്‍ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്കേക്കര പൊലീസ് സ്‌റ്റേഷനിലേക്കു പോകുന്ന ഇവരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

ഐ.എസ്: മതനിഷേധം, മാനവവിരുദ്ധം' എന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് വിസ്ഡം പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ചശേഷം പൊലീസില്‍ ഏല്‍പ്പിച്ചത്. ആദ്യം പത്തില്‍ താഴെ ആളുകളെയാണ് പിടികൂടിയത്. പിന്നീട് വൃദ്ധരുള്‍പ്പെടെ മുപ്പതോളം മുസ്ലീംങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെയാണ് മുജാഹിദ് പ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ തീവ്രവാദികളെന്നാരോപിച്ച് പൊലീസിനെ ഏല്‍പ്പിച്ചത്. മതതീവ്രവാദം പ്രചരിപ്പിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നാരോപിച്ച് 39 പേരെയാണ് പറവൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം കേസെടുത്തശേഷം വിട്ടക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം