കേരളം

സ്പാര്‍ക്കില്‍ കുടുങ്ങി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും; നടപടിയെടുക്കാതെ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം പ്രതിസന്ധിയിലായേക്കും.ശമ്പള വിതരണം പൂര്‍ണമായും സ്പാര്‍ക് വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. 

സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്പാര്‍ക് പരിഷ്‌കരിച്ചില്ലെങ്കില്‍ ശമ്പള വിതരണം മുടങ്ങും. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി ധനവകുപ്പ് ആവിഷ്‌കരിച്ച് ഈ ഗവേര്‍ണന്‍സ് സംവിധാനമാണ് സ്പാര്‍ക്. എന്നാല്‍ വിവിധ വകുപ്പുകളിലെ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍മാരുടെ സ്പാര്‍ക്കിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും വ്യത്യസ്തമായതാണ് പ്രശ്‌നകാരണം. 

പേരിലെ വ്യത്യാസം കാരണം ഡിഡിഒമാര്‍ക്ക് സ്പാര്‍ക്കില്‍ കയറാന്‍ സാധിക്കില്ല. ഈ ഡിഡിഒമാരാണ് തന്റെ കീഴിലുള്ള ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ സ്പാര്‍ക്കില്‍ അപ്ലോഡ് ചെയ്യേണ്ടത്. കെല്‍ട്രോണ്‍ വഴി ഡിഡിഒമാരെടുത്തിരിക്കുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ചാണ് സ്പാര്‍ക്കില്‍ കയറേണ്ടത്. 

ആധാറില്‍ പേരിന് മുന്‍പ് ചുരുക്കപ്പേര് നല്‍കിയിരിക്കുന്നവര്‍ക്കാണ് വിനയായിരിക്കുന്നത്. സ്പാര്‍ക്കില്‍ പേരിന് ശേഷമാണ് ചുരുക്ക പേര്. പ്രശ്‌നം ചൂണ്ടിക്കാട്ടിയപ്പോള്‍ സ്പാര്‍ക് സോഫ്‌റ്റ്വെയറില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും വേണമെങ്കില്‍ ആധാറിലെ പേര് മാറ്റാനുമായിരുന്നു ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍