കേരളം

കാവ്യ പറഞ്ഞത് നുണ; കാവ്യയ്ക്ക് താനുമായി നല്ല പരിചയം; പണം തന്നിട്ടുണ്ടെന്നും പള്‍സര്‍ സുനി

സമകാലിക മലയാളം ഡെസ്ക്


കുന്നംകുളം: തന്നെ അറിയില്ലെന്ന് കാവ്യാ മാധവന്‍ പറയുന്നത് വാസ്തവമല്ലെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. കാവ്യയ്ക്ക് താനുമായി നല്ല പരിചയമെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും സുനി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

സുനിയെ പരിചയമില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ കാവ്യാമാധവന്‍ അറിയിച്ചത്. ദിലീപിന്റെ വീട്ടില്‍ വെച്ചു എഡിജിപി ബി സന്ധ്യ നടത്തിയ ചോദ്യം ചെയ്യലിലാണ് പള്‍സര്‍ സുനിയെ അറിയില്ലെന്ന് കാവ്യ മൊഴി നല്‍കിയത്. സുനിയെ ഇതിനു മുമ്പ് കണ്ടിട്ടേയില്ല, അറിയില്ല. എന്നിങ്ങനെയുള്ള മറുപടിയാണ് കാവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യലില്‍ നല്‍കിയിരുന്നത്. സുനിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞു മാറാനും കാവ്യ ശ്രമിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

അതേസമയം നടിയെ ആക്രമിച്ച കേസില്‍ 'മാഡ'ത്തിനു പങ്കില്ലെന്ന് സുനി പറഞ്ഞ്ു. മാഡത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സുനി വെളിപ്പെടുത്തിയില്ല. 


സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി വസ്തുതാവിരുദ്ധമെന്ന ്‌നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടു മാസത്തോളം സുനി കാവ്യയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്‌തെന്ന സൂചനകളെത്തുടര്‍ന്ന് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയതായും വാര്‍ത്തകളുണ്ടായിരുന്നു. 

കാവ്യയുടെ ഡ്രൈവറായി സുനി ലൊക്കേഷനില്‍ എത്തിയതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായാണ് സുനി മൊഴി നല്‍കിയിരുന്നത്. ഈ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ മാതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു