കേരളം

സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ച് ലക്ഷമായി തുടരും; ആറ് ലക്ഷത്തിന്റെ ബോണ്ട് നല്‍കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. സ്വാശ്രയപ്രവേശനത്തില്‍ ഫീസ് അഞ്ച് ലക്ഷമായി തുടരും. വിദ്യാര്‍ത്ഥികള്‍ ആറ് ലക്ഷത്തിന്റെ ബോണ്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം സുപ്രീം കോടതി വിധീ അനുസരിച്ച് ഈ മാസം 31നകം പ്രവേഷശനം പൂര്‍ത്തയാക്കണം. ഈ മാസം 25നകം എല്ലാ സീറ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും 26ന് രണ്ടാം ഘട്ട കൗണ്‍സിലിംഗ് നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 27ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കണം. 30 31 തിയ്യതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം ഏകീകൃത ഫീസ് നിര്‍ണയിച്ച രാജേന്ദ്ര ബാബു കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു കൂട്ടം മാനേജ്‌മെന്റുകളും പ്രവേശന പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുമാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു