കേരളം

കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്കും; കരിങ്കൊടിയുമായി കെഎസ്‌യു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ കരിങ്കൊടിയുമായി കെഎസ്‌യു പ്രവര്‍ത്തകര്‍. സഭയിലേക്ക് വരുന്ന വഴിയാണ് കരിങ്കൊടി മസ്‌കറ്റ് ഹോട്ടിലിന് മുന്നില്‍ വെച്ച് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൊലീസ് അകമ്പടിയോടെയെത്തിയ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. അഞ്ചുപ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടാനായി എത്തിയത്. ഇവര്‍ പൊലീസ് കാണാത്ത വിധത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്ക് പുറത്തേക്ക് സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെഎസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

രാവിലെ യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും നടക്കുന്നുണ്ട്. മാര്‍ച്ച് അക്രമാസക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹ സമരത്തിലാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം