കേരളം

ശൈലജയ്ക്ക് ആശ്വാസം; മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന കെ കെ ശൈലജയുടെ ആവശ്യത്തില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം. മന്ത്രി കേസില്‍ കക്ഷിയല്ലെന്ന് കോടതി നിരീക്ഷിച്ചു. 

മന്ത്രി സ്വതാത്പര്യ പ്രകാരം നിയമനത്തില്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം. ഇത് നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സിംഗിള്‍ ബെഞ്ച്് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. കേസിലെ ഉത്തരവാദിത്തത്തില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ കമ്മീഷന്‍ അംഗമായെന്നും കോടതി ചോദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു