കേരളം

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നു; ടി.ജി മോഹന്‍ദാസിനെതിരെ നിയമനടപടിക്കൊരുങ്ങി എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രാരണം നടത്തിയ ബിജെപി നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ പരാതി നല്‍കാനൊരുങ്ങി എഐവൈഎഫ്. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തി നാട്ടില്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുന്ന ടി.ജി മോഹന്‍ദാസിനെതിരെ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കുമെന്ന് എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ടിഎസ് ജിസ്‌മോന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

അര്‍ത്തുങ്കല്‍ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടത് എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കടുത്ത പ്രതിഷേധമാണ് മോഹന്‍ദാസിന്റെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് മോഹന്‍ദാസിനെതിരെ നിയമപരമായി നീങ്ങാന്‍ എഐവൈഎഫ് തീരുമാനിച്ചിരിക്കുന്നത്.  പരാതി ലഭിച്ചു കഴിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം ടി.ജി മോഹന്‍ദാസിനെതിരെ കേസെടുക്കാമെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ