കേരളം

കൊല്ലത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു; വള്ളത്തിലുണ്ടായിരുന്ന ആറ്‌പേരെ രക്ഷപെടുത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു. കൊല്ലം തീരത്ത് നിന്നും 39 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലിന് സമീപത്തുവെച്ചാണ്‌ അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന ആറ് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. 

ഉച്ചയ്ക്ക് 12.30ടെയായിരുന്നു അപകടം. ആരോഗ്യ അണ്ണെ എന്ന തമിഴ്‌നാട് സ്വദശി സഹായത്തിന്റെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.ചൂണ്ടയിടാനെത്തിയ മത്സ്യത്തൊഴിലാളികളായിരുന്നു ഇവര്‍. കതാലിയ എന്ന് പേരുള്ള ഹോങ് കോങ് കപ്പലാണ് വള്ളത്തിലിടിച്ചത്. 

കപ്പലിടിച്ച് വള്ളം പൂര്‍ണമായും തകര്‍ന്നു. വള്ളത്തെ ഇടിച്ച് കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേവിയുടെ സഹായം തേടിയതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വള്ളത്തില്‍ ഇടിച്ച കപ്പലിനായി നാവിക സേന തിരച്ചില്‍ തുടരുകയാണ്. ഡോണിയര്‍ വിമാനവും കപ്പലും  തിരച്ചിലിനായി കൊച്ചിയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി