കേരളം

വിതുര കേസില്‍ ജഗതിയെ കുടുക്കിയത് അടുത്തിടെ വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്ന് ഭാര്യ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഈയടുത്തു വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിതുര പെണ്‍വാണിഭ കേസില്‍ ജഗതി ശ്രീകുമാറിനെ കുടുക്കിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ശോഭ. നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാളെന്ന് കേസിലെ പെണ്‍കുട്ടിയുടെ വിവരണം അനുസരിച്ചു ഈ പോലീസ് ഉദ്യോഗസ്ഥന്‍ ജഗതിയെ പ്രതിയാക്കി ചേര്‍ക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഒരു വനിതാ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ജഗതിയുടെ ഭാര്യ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഒരു പ്രമുഖ സിനിമാ താരത്തിന്റെ പേര് ഈ പെണ്‍കുട്ടിക്കു അറിയില്ലെന്ന് ആരെങ്കിലും വിശ്വസിക്കുമോ. അക്കാലത്ത് കേസുമായി ബന്ധപ്പെട്ട്് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിളിക്കുകയും ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ടതായും ചെയ്യാത്ത കുറ്റത്തിനു കൈക്കൂലി നല്‍കില്ലെന്ന് ജഗതി പറഞ്ഞതായും ഇവര്‍ അഭിമുഖത്തില്‍ പറയുന്നു. 

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്.

വിതുര പെണ്‍വാണിഭ കേസില്‍ ജഗതി ശ്രീകുമാറടക്കമുള്ള പ്രതികളെ പിന്നീടു വെറുതേ വിട്ടിരുന്നു. 1995 നവമ്പര്‍ ഏഴിന് എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് വിതൂര സ്വദേശിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു  ജഗതിക്കെതിരേയുള്ള കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു