കേരളം

ദിലിപീനെതിരായ കുറ്റപത്രം മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. കേസിലെ പ്രധാന തെളിവുകളായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തിയിട്ടില്ലായെന്നത് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമാകില്ല എന്ന നിയമോപദേശം പൊലീസിന് ലഭിച്ചു. കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. 

കേസിലെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണ് എന്ന് അന്വേഷണസംഘം ഹൈക്കോടതിയെ ബോധിപ്പിച്ചു. നിശ്ചിത പരിധിയായ 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം നല്‍കുന്നതിനാല്‍ ചട്ടമനുസരിച്ചുള്ള ജാമ്യത്തിന് ദിലീപ് അര്‍ഹനല്ല. 

സിനിമ രംഗത്ത് സ്വാധീനമുള്ള ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ട്  ദിലീപിന് ഹൈക്കോടതി  ജാമ്യം നിഷേധിക്കുകയായിരുന്നു. അന്വേഷണം നിര്‍ണായ ഘട്ടത്തിലാണെന്ന വാദം അംഗീകരിച്ച കോടതി ദിലീപിനെതിരെ പ്രഥമദൃഷ്ട്യാല്‍ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി.  ഇത് രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ