കേരളം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; എസ് സി/എസ് ടി വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും: എകെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഏകെ ബാലന്‍. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസുമായി ബന്ധപ്പെട്ട ഒരു ആശങ്കയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതില്ല. സര്‍ക്കാരോ, കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലീസ്റ്റില്‍ നിന്നും പ്രവേശമം ലഭിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യം നിയമസഭയിലും വ്യക്തിമാക്കിയിട്ടുള്ളതാണ്. തുടര്‍ന്ന് നടക്കുന്ന സ്‌പോട് അഡ്മിഷനില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കും ഈ സഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസിന്റെ പേര് പറഞ്ഞ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ അത്തരം മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ചില മാനേജ്‌മെന്റുകള്‍ ഫീസിന്റെ പേരില്‍ സീറ്റ് നിഷേധിക്കുകയോ വിദ്യാര്‍ത്ഥികളോട് വിലപേശുകയോ ചെയ്യുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിശദീകരണമെന്നും മന്ത്രി വ്യക്തമാക്കി

പോസ്റ്റിന്റെ പൂര്‍ണരൂപം

പട്ടികജാതി, പട്ടികവര്‍ഗ്ഗ കുട്ടികള്‍ ആശങ്കപ്പെടേണ്ടതില്ല

നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസുമായി ബന്ധപ്പെട്ട ഒരു ആശങ്കയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതില്ല. സര്‍ക്കാരോ, കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലീസ്റ്റില്‍ നിന്നും പ്രവേശമം ലഭിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഇത് മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യം നിയമസഭയിലും വ്യക്തിമാക്കിയിട്ടുള്ളതാണ്. തുടര്‍ന്ന് നടക്കുന്ന സ്‌പോട് അഡ്മിഷനില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കും ഈ സഹായം ലഭിക്കും. 

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസിന്റെ പേര് പറഞ്ഞ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ അത്തരം മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ചില മാനേജ്‌മെന്റുകള്‍ ഫീസിന്റെ പേരില്‍ സീറ്റ് നിഷേധിക്കുകയോ വിദ്യാര്‍ത്ഥികളോട് വിലപേശുകയോ ചെയ്യുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിശദീകരണം..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി