കേരളം

അഴിക്കുള്ളില്‍ ജീവിതം തുടരുമോ? സുപ്രീം കോടതിയില്‍ പോയിട്ടും കാര്യമില്ലെന്ന് ദിലീപിന് നിയമോപദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഗുഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിനു ജാമ്യ പ്രതീക്ഷകള്‍ അസ്തമിക്കുന്നു. രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ആലുവ സബ്ജയിലില്‍  ഇനിയും എത്രകാലം കിടക്കേണ്ടി വരുമെന്നത് താരത്തെയും ബന്ധപ്പെട്ടവരെയും വന്‍ ആശങ്കയിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കു ദിലീപ് ക്വട്ടേഷന്‍ നല്‍കിയാണ് നടിയെ അക്രമിച്ചതെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യത്തിനു തടയിട്ടിത്. അതുകൊണ്ടു തന്നെ സുപ്രീം കോടതിയില്‍ പോയാലും പ്രോസിക്യൂഷന്‍ ഈ തെളിവു ഹാജരാക്കും. നിര്‍ഭയ കേസിനു ശേഷം സ്ത്രീ പീഡന കേസുകളില്‍ അതീവ കര്‍ശന നിലപാടെടുക്കുന്ന സുപ്രീം കോടതിയില്‍ ഈ തെളിവു ഹാജരാക്കിയിട്ടും ഫലമില്ലെന്ന് ദിലീപിനു നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

തെളിവിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി തീരുമാനിക്കേണ്ട കാര്യങ്ങള്‍ ഒരു ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി പരിഗണിക്കില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ദിലീപിനെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണെന്നും ജാമ്യം നിഷേധിച്ചു ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ദിലീപ് സുനില്‍കുമാറുമായി കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്ന പ്രോസിക്യൂഷന്റെ നിര്‍ണായക തെളിവാണ് ദിലീപിന് ജാമ്യം നിരസിക്കാന്‍ കോടതി വിശ്വസത്തിലെടുത്തത്.  കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്