കേരളം

പിണറായി വിജയനെ കാണാന്‍ കമലഹാസന്‍ എത്തുന്നു; രാഷ്ട്രീയ പ്രവേശനം ചര്‍ച്ച?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നാളെ ഉലകനായകന്‍ കമലഹാസനെത്തും. മുഖ്യമന്ത്രിയുമായുള്ള ഒരു അഭിമുഖത്തിനായാണ് കമലഹാന്‍ വെള്ളിയാഴ്ച തലസ്ഥാനത്തേക്ക് എത്തുന്നത്. 

അഭിമുഖത്തിന് ശേഷം ക്ലിഫ് ഹൗസില്‍ നിന്നും ഭക്ഷണവും കഴിച്ചായിരിക്കും താരം മടങ്ങുക. ഇടത് മുന്നണിയുമായി കമലഹാസന്‍ എന്നും അടുപ്പം പുലര്‍ത്തിയിരുന്നു. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കമലഹാസനെ കേരള സര്‍ക്കാര്‍ ആദരിച്ചിരുന്നു. അഭിനയ ജീവിതത്തില്‍ അന്‍പത് വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായിട്ടായിരുന്നു കമലിനെ അന്ന് കേരളം ആദരിച്ചത്. 

തമിഴ് രാഷ്ട്രീയത്തിലേക്ക് കമലഹാസന്‍ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനും ഇടയിലാണ് കമല്‍ തിരുവനന്തപുരത്ത് എത്തുന്നത്. തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കമല്‍ തന്നെ ആരാധകര്‍ക്ക് സൂചനകള്‍ നല്‍കിയിരുന്നു. മാത്രമല്ല, ഭരണത്തിലിരിക്കുന്ന എഐഎഡിഎംകെ സര്‍ക്കാരിനെതിരെ കമല്‍ പരസ്യമായി നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തയ്യാറായിക്കോളാനാണ് ആരാധകര്‍ക്ക് താരം ഏറ്റവും ഒടുവില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍