കേരളം

ഹാദിയയുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ് സമരത്തിനിറങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ഹാദിയയ്ക്ക് മനുഷ്യാവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് യൂത്ത് സമരത്തിനൊരുങ്ങുന്നു. വരുന്ന ശനിയാഴ്ചമുതല്‍ ഹാദിയയ്ക്കായി സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

ഇസ്ലാം മതം സ്വീകരിച്ചതിനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിന്റെയും പേരില്‍ വീട്ടുകാരുടെ തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീട്ടില്‍ വനിതകളുടെ ഇന്നലെ വനിതകള്‍ പ്രതിഷേധിച്ചിരുന്നു. 

ഹാദിയയ്ക്ക് വസ്ത്രങ്ങളും പുസ്തകങ്ങളും മറ്റും നല്‍കാനാണ് വനിതകള്‍ വീടിന് പരിസരത്തെത്തിയത്. എന്നാല്‍ ഇവര്‍ക്ക് ഹാദിയയെ കാണാന്‍ അനുവാദം ലഭിച്ചില്ല. തുടര്‍ന്ന് വീടിനു മുന്നില്‍ പ്രതിഷേധവുമായെത്തിയ വനിതകളെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുസ്ലിം യൂത്ത് ലീഗിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു