കേരളം

വീരേന്ദ്രകുമാര്‍ ജെഡിഎസ് പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് മാത്യൂ ടി തോമസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ജെഡിഎസ്  നേതാവ് മാത്യൂ ടി തോമസ് . ഇത് അനുവദിക്കാന്‍ ആകില്ല. ജെഡിഎസില്‍ ലയിച്ചശേഷം മാത്രം ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്താല്‍ മതിയെന്ന് മാത്യൂ ടി തോമസ് ഉപാധി മുന്നോട്ടുവെച്ചു. 

കഴിഞ്ഞ ദിവസം യുഡിഎഫ് വിടുമെന്ന ഉറച്ച സൂചന നല്‍കി എം പി വീരേന്ദ്രകുമാര്‍ രംഗത്തുവന്നിരുന്നു.  ഇടതുമുന്നണിയുമായുളള ഇടച്ചില്‍ എന്നേയ്ക്കുമല്ല. രാഷ്ട്രീയാഭിജാത്യം കാണിച്ചത് ഇടതുമുന്നണി മാത്രമാണ് എന്ന നിലയിലായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രതികരണം. ഇതിന് പിന്നാലെ ജെഡിയു- ജെഡിഎസില്‍ ലയിക്കാന്‍ പോകുന്നു എന്ന നിലയില്‍ അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിന് പിന്നാലെയാണ് മാത്യൂ ടി തോമസ് വീരേന്ദ്രകുമാറിനെ വിമര്‍ശിച്ച് രംഗത്തുവന്നത്.  ഇതോടെ ഇടതുമുന്നണിയുമായി അടുക്കാനുളള ജെഡിയുവിന്റെ നീക്കം കൂടുതല്‍ ദുഷ്‌കരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി