കേരളം

ഓഖി ചുഴലിക്കാറ്റ് ദുരന്തം: ഇനിയെങ്കിലും നാട്ടുകാരുടെ വേദന സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ഉമ്മന്‍ ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് അവഗണിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.  ദുരന്തം സംഭവിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. തിരുവനന്തപുരം തുമ്പയില്‍ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  ഉമ്മന്‍ ചാണ്ടി

ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്ന് കരുതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിക്കാതിരുന്നത്. എന്നാല്‍  രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോഴും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് വിമര്‍ശിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.  ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് അവഗണിച്ചത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായി. ഇനിയെങ്കിലും നാട്ടുകാരുടെ വേദന ഉള്‍ക്കൊളളാന്‍ സര്‍ക്കാര്‍ മനസ്സ് കാണിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍