കേരളം

മൂന്നാറില്‍ പുതിയ പോര്‍മുഖം തുറന്ന് സിപിഐ; കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ പോര് കോടതിയിലേക്ക്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് പി പ്രസാദ് ഹരിത ട്രൈബ്രൂണലിനെ സമീപിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പരാതി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും വനം, റവന്യൂ വകുപ്പുകളെയും എതിര്‍കക്ഷിയാക്കിക്കൊണ്ടാണ്, സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പി പ്രസാദ് ഹര്‍ജി നല്‍കിയിരിക്കുന്നത്.  കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. കയ്യേറ്റത്തിനു പിന്നില്‍ ഉന്നതരാണ്. ഇവര്‍ക്കു സര്‍ക്കാരില്‍ സ്വാധീനമുണ്ട്. അതുകൊണ്ടാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ മുന്നോട്ടുപോവാത്തത്. നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും സ്ഥലം മാറ്റുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ വനം പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ട്രൈബ്യൂണല്‍ ഇടപെടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

വനംവകുപ്പിന് വനമേഖലയില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം, കെട്ടിങ്ങള്‍ പൊളിക്കണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു