കേരളം

വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും ചാടിയ കേസില്‍ അഞ്ചു സഹപാഠികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍  അറസ്റ്റില്‍. തിരുവന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമിയിലെ സഹപാഠികളാണ് അറസ്റ്റിലായത്‌. മാനസിക പീഡനം ദളിത് പീഡനം, ഭീഷണി മര്‍ദ്ദനം തുടങ്ങി എട്ടുവകുപ്പുകള്‍ ചേര്‍ത്താണ് കൊണ്ടോട്ടി പൊലീസാണ്കേസെടുത്തിരിക്കുന്നത്.
 

വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് കോളേജ് അധികൃതരുടേയും സഹപാഠികളുടെയും അധിക്ഷേപമാണ് കാരണമെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വിദ്യാര്‍ത്ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരിശീലനത്തിന്റെ ഭാഗമായി കരിപ്പൂരില്‍ താമസിച്ചപ്പോഴായിരുന്നു ആത്മഹത്യാശ്രമം. ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി താഴേക്ക് ചാടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തമ്പാനൂര്‍ അരിസ്‌റ്റോ ജംഗക്ഷനിലെ ഐഎംപിഎസ് എന്ന സ്ഥാപനത്തിലാണ് വിദ്യാര്‍ത്ഥിനി പഠിക്കുന്നത്. കോളേജ് അധികൃതരും സഹപാഠികളും ജാതിപ്പേര് വിളിച്ച് പെണ്‍കുട്ടിയെ ആക്ഷേപിക്കാറുണ്ടെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു