കേരളം

ലക്ഷദ്വീപില്‍ കുടുങ്ങിയ 79 മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു; കാണാതായവര്‍ക്കായുളള തെരച്ചില്‍ തുടരുന്നു. 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ നിന്നും രക്ഷപ്പെട്ട് ലക്ഷദ്വീപില്‍ കഴിഞ്ഞിരുന്ന 79 മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തി. രാത്രിയിലും രാവിലെയുമായി ഏഴു ബോട്ടുകളിലായാണ് അവര്‍ നാട്ടിലെത്തിയത്. തിരിച്ചെത്തിയവരില്‍ 12 പേര്‍ മലയാളികളാണ്. അവശരായ ഒന്‍പതുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എത്തിയ ഏറെപ്പേരും തമിഴ്‌നാട്ടുകാരാണ്. കൂടുതല്‍ പേര്‍ ഇന്ന് കൊച്ചിയില്‍ എത്തുമെന്നാണ് വിവരം. കൊച്ചിയില്‍ നിന്നും പോയ 10 ബോട്ടുകള്‍ തകര്‍ന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 30 ബോട്ടുകളെ കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. 

അതേസമയം ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളുമായി കോസ്റ്റ്ഗാര്‍ഡ് കപ്പലും വ്യോമസേന വിമാനവും തെരച്ചലിന് പുറപ്പെട്ടു. ചെറുബോട്ടുകളില്‍ പോയ 95 പേരെ രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. തിരുവനന്തപുരത്ത് നിന്ന് പോയ 285 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ കത്തോലിക്ക സഭ പറയുന്നു. ദുരന്തത്തില്‍ ഇതുവരെ മരണം 40 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്