കേരളം

ജിഷ കേസ് : നിര്‍ണായകമായത് പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഈ പത്ത് സുപ്രധാന തെളിവുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് വിധിക്കാന്‍ കോടതി പരിഗണിച്ചത് പ്രോസിക്യൂഷന്‍ ഹാജരാക്കിയ പത്ത് സുപ്രധാന തെളിവുകള്‍. പ്രതി അമീറുള്‍ ഇസ്ലാം സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു ഈ തെളിവുകള്‍. അവ ഇപ്രകാരം

കൊല്ലപ്പെട്ട ജിഷയുടെ കൈനഖങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച പ്രതിയുടെ ഡിഎന്‍എ. പ്രതിയുമായുള്ള മല്‍പ്പിടുത്തത്തിനിടെയാണ് ഇത് സംഭവിച്ചത്. 

ജിഷയുടെ ചുരിദാര്‍ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ച പ്രതിയുടെ ഡിഎന്‍എ

ജിഷയുടെ ചുരിദാര്‍ സ്ലീവിലെ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ച പ്രതിയുടെ ഡിഎന്‍എ

ജിഷയുടെ വീടിന്റെ പിന്‍വശത്തെ വാതില്‍പ്പടിയില്‍ നിന്ന് കണ്ടെടുത്ത രക്തക്കറയില്‍ നിന്നും വേര്‍തിരിച്ച പ്രതിയുടെ ഡിഎന്‍എ

വലതുകൈയിലെ മുറിവ് ജിഷയുടെ വായ പൊത്തി പിടിച്ചപ്പോള്‍
സംഭവിച്ചതാണെന്ന് പ്രതി ഡോക്ടറോട് പറഞ്ഞ മൊഴി

പ്രതി ഉപയോഗിച്ച കത്തിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ജിഷയുടെ ഡിഎന്‍എ

പ്രതി അമീറുള്‍ ഇസ്ലാമിന്റെ ചെരുപ്പില്‍ നിന്ന് കണ്ടെടുത്ത ജിഷയുടെ ഡിഎന്‍എ

പ്രതിയുടെ ചെരുപ്പില്‍ നിന്ന് കണ്ടെത്തിയ മണലും ജിഷയുടെ വീടിന്റെ പിന്‍വശത്തെ മണലും ഒന്നുതന്നെയാണെന്ന ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട്

കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ അയല്‍വാസിയായ ശ്രീലേഖ മജിസ്‌ട്രേറ്റിന് മുന്നില്‍ തിരിച്ചറിഞ്ഞത്

ജിഷയുടെ വീടിന്റെ പിന്‍വശത്ത് നിന്നും ലഭിച്ച ബീഡിയും ലൈറ്ററും പ്രതി അമീറുള്‍ ഇസ്ലാമിന്റേതാണെന്ന സാക്ഷി മൊഴികള്‍. 

ദൃക്‌സാക്ഷിയോ, സാക്ഷികളോ ഒന്നും ഇല്ലാത്ത കേസായതിനാല്‍ ഓരോ തെളിവും വളരെ സുപ്രധാനമായി ഇഴ കീറി പരിശോധിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും പ്രതിയുടെ ഡിഎന്‍എ കണ്ടെത്താനായതും കേസില്‍ നിര്‍ണായകമാകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത