കേരളം

മതം അതിരുവിട്ടാല്‍ പുരോഗതി പിന്നോട്ടടിക്കും; ലോകത്തെ സമസ്ത അറിവും ഇന്ത്യന്‍ പൗരാണിക സംസ്‌കാരത്തിലില്ല:  മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കാലടി: മതത്തിന്റെ ഇടപെടലുകള്‍ അതിരുകടന്നാല്‍ ശാസ്ത്ര, വിജ്ഞാന മേഖലകളില്‍ പുതുചിന്തകള്‍ മുളയ്ക്കാത്ത അവസ്ഥയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെത്തലുകള്‍ നിര്‍ഭയം മുന്നോട്ടുവക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാസ്ത്രവും തത്വചിന്തയും മരവിച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ശാസ്ത്രവും തത്വചിന്തയും മരവിക്കുമ്പോള്‍ സര്‍വകലാശാലകള്‍ക്ക് അര്‍ഥമില്ലെന്നുവരും. അത്തരം വിപത്തിനെ ചെറുക്കേണ്ടതുണ്ട്. സാഹിത്യത്തെയും ഭാഷയെയും സമീപിക്കുമ്പോള്‍ ജാതിമത പരിഗണനകള്‍ക്ക് പകരം അറിവാകണം മാനദണ്ഡം. പൊതുമണ്ഡലത്തെ ഇല്ലാതാക്കി പുതുതലമുറയുടെ ബുദ്ധിയെ അമര്‍ത്തിവയ്ക്കുന്ന പ്രവണത ക്യാമ്പസുകളില്‍ ശക്തിപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക മതവിഭാഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ തങ്ങളുടേതല്ലാത്ത ചിന്തകളെല്ലാം അമര്‍ച്ചചെയ്യുന്നു. അതിനെതിരായ പോരാട്ടത്തിന്റെ പ്രതീകങ്ങളാണ് രോഹിത് വെമുലയും കനയ്യകുമാറുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

സംസ്‌കൃതത്തില്‍ അറിവുണ്ട്. എന്നാല്‍, ലോകത്തുള്ള എല്ലാ അറിവുകളും സംസ്‌കൃതത്തിലുണ്ടെന്ന് പറയാനാവില്ല. ലോകത്ത് അറിവുണ്ട്. ലോകത്തെ സമസ്ത അറിവും ഇന്ത്യന്‍ പൌരാണിക സംസ്‌കാരത്തിലാണുള്ളതെന്നു പറഞ്ഞാല്‍  അംഗീകരിക്കാനാവില്ല. സംസ്‌കൃതഭാഷ വേദഭാഷയെന്നും ദേവഭാഷയെന്നും ഇന്ത്യയാകെ പഠിപ്പിക്കുമ്പോള്‍ ബഹുസ്വരതയെ ഉള്‍ചേര്‍ത്താണ് കേരളത്തിലെ പഠനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌കൃതത്തിലെ അറിവിന്റെ മഹാശേഖരം തങ്ങളുടെ മാത്രം സമ്പത്താണെന്ന് കരുതുന്നവരുണ്ട്. ആ അറിവ് എല്ലാ മനുഷ്യരുടേതുമാണെന്ന നിലപാടാണ് ശക്തിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭരണഘടനതൊട്ട് സത്യംചെയ്ത് അധികാരത്തില്‍ വന്നവര്‍തന്നെ ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം