കേരളം

ഡിജിപി ആര്‍ ശ്രീലേഖയുടെ കാറില്‍ ഇടിച്ച പെട്ടി ഓട്ടോ നിര്‍ത്താതെ പോയി, ഡിജിപിക്കു നിസ്സാര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: ഡിജിപി ആര്‍ ശ്രീലേഖയുടെ വാഹനത്തില്‍ ഇടിച്ച പെട്ടി ഓട്ടോ നിര്‍ത്താതെ പോയി. ഇടിയെത്തുടര്‍ന്ന് വണ്ടി പെട്ടെന്നു നിര്‍ത്തിയതിനാല്‍ ഡിജിപിക്കു നിസ്സാര പരിക്കേറ്റു. പെട്ടി ഓട്ടോ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ദേശീയപാതയില്‍ ചേര്‍ത്തല എക്‌സ്‌കറേ കവലയ്ക്കു സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു വരികയായിരുന്നു ഡിജിപി. എതിരെ വന്ന പെട്ടി ഓട്ടോ വണ്ടിയുടെ വശത്ത് ഇടിക്കുകയായിരുന്നു. പെട്ടെന്നു വാഹനം നിര്‍ത്തിയപ്പോഴുണ്ടായ ഉലച്ചിലില്‍ ഡിജിപിയുടെ വലതുകാലിനാണ് നിസ്സാര പരുക്കേറ്റത്. ചേര്‍ത്തല പൊലീസ് മറ്റൊരു വാഹനം ഏര്‍പ്പാടാക്കിയാണ് ഡിജിപിയെ കൊച്ചിയില്‍ എത്തിച്ചത്.

പെട്ടി ഓട്ടോയ്ക്കായി പൊലീസ് പ്രദേശം അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ദേശീയപാതയോരങ്ങളിലെ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു