കേരളം

പടയൊരുക്കം  സമാപനത്തിന് ശേഷം ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥ സമാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ എ,ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ടുപേര്‍്ക്ക് കുത്തേറ്റു.

കെഎസ് യു സംസ്ഥാന സെക്രട്ടറിയും ഐ ഗ്രൂപ്പുകാരനുമായ നബീലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അദേഷ്, നജീം എന്നീ പ്രവര്‍ത്തകര്‍ക്കാണ് കുത്തേറ്റത്. ഇവരെ തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ ആദേഷ് തിരുവനന്തപുരം കെഎസ് യു ജില്ലാ സെക്രട്ടറി കൂടിയാണ്. നജീമിന് തലയ്ക്കാണ് കുത്തേറ്റത്.

യുഡിഎഫിന്റെ ജാഥ കഴിഞ്ഞുമടങ്ങുന്നതിനിടെയാണ് സംഘര്‍ഷം. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കന്‍മാരെ്ല്ലാം സ്ഥലെത്തെത്തിയിട്ടുണ്ട്. വ്യക്തിവൈരാഗ്യവും ഗൂപ്പ് തര്‍ക്കവുമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. 

ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ഐ,എ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയത്. കുത്തിയത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണെന്ന് നജീം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു