കേരളം

പടയൊരുക്കം സമാപന ചടങ്ങിലും സുധീരന്‍ പങ്കെടുത്തില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിലും മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പങ്കെടുത്തില്ല. പാര്‍ട്ടിക്കകത്തെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ്  സമാപന സമ്മേളനത്തില്‍ നിന്നും സുധീരന്‍ വിട്ടുനിന്നത്. രാഹുല്‍ ഗാന്ധി സമാപന സമ്മേളനത്തിനെത്തിയിട്ടും സുധീരന്‍ പങ്കെടുക്കാത്തതിനെതിരെ ഐ ഗ്രൂപ്പിലെ പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

പടയൊരുക്കം ജാഥയുടെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സുധീരന്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ ഇടതു മുന്നണിയുടെ തകര്‍ച്ചയും യുഡിഎഫിന്റെ ഉയിര്‍ത്തെഴുന്നേല്‍പുമാണു പടയൊരുക്കം ജാഥയുടെ ഫലമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.വിവാദങ്ങളില്‍പ്പെട്ട് അവസാനിപ്പിച്ച എല്‍ഡിഎഫിന്റെ ജനജാഗ്രതായാത്രയും ഒരു ചലനവുമുണ്ടാക്കാതെ അവശേഷിച്ച ബിജെപിയുടെ കേരള രക്ഷായാത്രയും കഴിഞ്ഞു നടന്ന യുഡിഎഫിന്റെ പടയൊരുക്കം ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റമായി മാറിയെന്നു രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. 

യുഡിഎഫില്‍ മുമ്പെങ്ങുമില്ലാത്ത ഐക്യമാണ് രൂപപ്പെട്ടതെന്ന് ചെന്നിത്തല പറയുന്നുണ്ടെങ്കിലും ചെന്നിത്തലയുടെ യാത്രയില്‍ ഐ ഗ്രൂപ്പിന്റെ എകാധിപത്യമായിരുന്നെന്നാണ് ഏ ഗ്രൂപ്പുകാരുടെ ആക്ഷേപം. രഹുല്‍ രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ സുധീരന്‍ എത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്