കേരളം

വിധി അഭിമാനകരം ; വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നും എഡിജിപി ബി സന്ധ്യ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജിഷ വധക്കേസിലെ കോടതി വിധിയില്‍ അഭിമാനമുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണ സംഘം മേധാവി എഡിജിപി ബി സന്ധ്യ പ്രതികരിച്ചു. വധശിക്ഷ ലഭിച്ചത് അന്വേഷണസംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം. അന്വേഷണ സംഘത്തിന്റെ മികവാണ് വിധിയില്‍ പ്രതിഫലിക്കുന്നത്. കോടതി വിധിയില്‍ സന്തോഷമുണ്ട്. 

അന്വേഷണസംഘത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണ്. അന്വേഷണത്തെ പിന്തുണച്ച എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുകയാണ്. പ്രൊഫഷണലായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയെന്നതായിരുന്നു തങ്ങളുടെ ദൗത്യം. അത് പൂര്‍ണമായും ചെയ്തു എന്നാണ് വിശ്വാസം. അതേസമയം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് കോടതി വിധിയെന്നും എഡിജിപി പറഞ്ഞു. 

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അന്വേഷണസംഘം കേസ് സമര്‍ത്ഥമായി അന്വേഷിക്കുകയും, അത് പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജിഷയ്ക്ക് നീതി ലഭിക്കണമെന്ന സമൂഹത്തിന്റെ ആവശ്യം സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം