കേരളം

ഐഒസിക്ക് പരാതി ; ഹരിത ട്രിബ്യൂണലിലെ അഭിഭാഷകയെ സര്‍ക്കാര്‍ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ചെന്നൈ ഹരിത ട്രിബ്യൂണലിലെ അഭിഭാഷകയെ സര്‍ക്കാര്‍ നീക്കി. കൊച്ചി പുതുവൈപ്പ് എല്‍പിജി പ്ലാന്റിനെതിരായ കേസ്, മൂന്നാര്‍ കേസ് തുടങ്ങിയവയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ രമ സ്മൃതിയെയാണ് മാറ്റിയത്. മുന്നറിയിപ്പില്ലാതെയായിരുന്നു സര്‍ക്കാര്‍ നടപടി. 

പകരം തമിഴ്‌നാട് സ്വദേശിയായ ഇ കെ കുമരേശനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പരാതിയെ തുടര്‍ന്നാണ് രമ സ്മൃതിയെ മാറ്റിയതെന്നാണ് സൂചന. എല്‍പിജി പദ്ധതി സംബന്ധിച്ച് ഹരിത ട്രിബ്യൂണലിലുള്ള കേസ് വൈകുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് രമയെ നീക്കിയത്. 

വ്യവസായ വകുപ്പിന്റെ ആവശ്യത്തെ തുടര്‍ന്ന് കാരണം പോലും പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടി സ്വീകരിച്ചത്. ട്രിബ്യൂണല്‍ ആവശ്യപ്പെടാതിരുന്നിട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ട് ബെഞ്ചില്‍ സമര്‍പ്പിച്ചതാണ് പ്ലാന്റ് നിര്‍മ്മാതാക്കളായ ഐഒസിയെ ചൊടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം