കേരളം

ജഡ്ജി പിന്‍മാറി; തോമസ് ചാണ്ടിയുടെ കേസ് ജനുവരിയിലേക്കു മാറ്റി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രിം കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കറാണ് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചത്. ഇതോടെ നാളെ പരിഗണിക്കേണ്ട കേസ് ഇനിയും നീളും. ഹര്‍ജി പുതിയ ബെഞ്ച് ജനുവരിയില്‍ പരിഗണിക്കും.

കൈയേറ്റകേസിലെ ഹെക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസഭയില്‍ തിരിച്ചുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തോമസ് ചാണ്ടിയും എന്‍സിപിയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന എന്‍സിപി  നേതാക്കളായ എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരില്‍ ആരാണോ ആദ്യം കേസില്‍നിന്ന് ഒഴിവാകുന്നത് അവര്‍ക്കു മന്ത്രിസ്ഥാനം എന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളത്. എകെ ശശീന്ദ്രന്റെ ഫോണ്‍ കെണി കേസ് അവസാനിപ്പിക്കുന്നതിനുളള അപേക്ഷ ഹൈക്കോടതിയുടെ പരിഗണിയിലാണ്. ഇത് കഴിഞ്ഞയാഴ്ച പരിഗണിച്ചെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ